Posts

Showing posts from January, 2018

vimanam film review

Image
വിമാനം കണ്ടിട്ട് ഇഷ്ടമായ ഒരു സിനിമയാണ് വിമാനം. നന്നായി പറഞ്ഞു പോയ കഥ.വിനീത് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞതിൽ കൂടുതലില്ല.. എന്നാൽ മനോഹരമായ ഒരു പ്രണയം അതിന്റെ കൂടെ എഴുതി ചേർത്തിട്ടിട്ടുണ്ട് .. അൽപ്പം കേൾവികുറവുള്ള  ഒരു ചെറുപ്പക്കാരന്റെ തീവ്രമായ പാഷൻ..അത് വിജയിക്കുന്നതിന്റെ കഥയാണ്. നായിക ദുർഗാ കൃഷ്ണ അത്ര സുന്ദരി എന്ന് പറഞ്ഞു കൂടാ.മൂക്ക് തീരെ ഗുണമില്ല..എന്നാൽ ആ കുട്ടിയുടെ കണ്ണുകൾ അതീവ മനോഹരങ്ങൾ ആണ്.ഒരു വിധം നന്നായി അഭിനയിക്കുകയും ചെയ്തു  പൃഥ്‌വി രാജ് ഒരു വിധം നന്നായി തന്നെ അഭിനയിച്ചു എന്ന് പറയാം..പൊതുവെ ഇഷ്ട്ടപ്പെട്ട നടീ  നടന്മാരുടെ എല്ലാ ചിത്രങ്ങളും അഭിമുഖ സംഭാഷണങ്ങളും കാണുന്ന സ്വഭാവം ആണെന്റേത് ..അങ്ങിനെ രാജു എന്തെല്ലാം അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടോ..അതെല്ലാം ഞാൻ കണ്ടിട്ടുണ്ട്.അതിൽ എനിക്ക് വളരെ പ്രസക്തം ആയി തോന്നിയ ഒരു പ്രസ്താവന ഏതാണ്ടിങ്ങനെയാണ്   "മമ്മൂട്ടിയും മോഹൻ ലാലും ഒക്കെ അവരുടെ വയസിനു ചേർന്ന കഥാപാത്രങ്ങളെ വേണം സ്വീകരിക്കാൻ.ഞാൻ ഇപ്പോൾ ക്ലാസ്സ് മേറ്റിലെ പ്പോലെ  ഒരു കോളേജ് കുമാരൻ ആയി അഭിനയിച്ചാൽ ശരിയാവില്ല.അങ്ങിനെ ചെയ്യുകയും ഇല്ല " എന്നിട്ട് മീശ വടിച്ചു കളഞ്ഞ പതിനേഴ

aadu 2 film review

Image
ആട്  2 ആട് ഒന്ന് കണ്ടതിന്റെ ക്ഷീണം മാറുന്നതിനു മുൻപ് രണ്ടും കൂടി കണ്ടു .നല്ലൊരു  എന്റെർറ്റൈനെർ എന്നേ പറയാനുള്ളൂ . വലിയ സംഭവമാണീ സിനിമ എന്ന് കരുതി കാണാൻ പോകേണ്ട.മനസ് തുറന്നു ചിരിക്കാം..അത്രയേ ഉള്ളൂ ..കാർട്ടൂൺ കഥാപാത്രങ്ങൾ..കാർട്ടൂൺ  കഥ പോലെ അതിശയോക്തി പരമായ ചിത്ര സന്നിവേശം ..തറ കോമഡി .. ഓം ശാന്തി ഓശാനയുടെ സ്ക്രിപ്റ്റ് എഴുതിയ ആൾ ഇത്ര മോശമായ ഒരു തിരക്കഥ എഴുതും  എന്ന് കരുതാൻ കഴിയില്ല..ഉദര നിമിത്തം ബഹു കൃത  വേഷം എന്നാണല്ലോ . എങ്കിലും മമ്മൂട്ടി കിങ്ങിൽ  പറഞ്ഞ പോലെ സെൻസ് വേണം..സെൻസിബിലിറ്റി വേണം സംവിധായകർക്ക് എന്ന് വെറുതെ മോഹിച്ചു പോകുന്നു ..വെറുതെ മോഹിക്കാം എന്ന് മാത്രമേ ഉള്ളൂ ..എങ്കിൽ കൂടി ഈ ചിത്രത്തിൻറെ കൂടുതൽ ആഭാസകരമായ ഒരു മൂന്നാം പതിപ്പും ഉണ്ടാവും..ഇക്കുറി ആഭാസ നൃത്തം ചെയുന്ന അഭിനേതാക്കൾക്ക് ചലനങ്ങൾ മാത്രമേ മോശമുള്ളൂ ..തുണി ഉണ്ട് അത്യാവശ്യം..മൂന്നാം സിനിമയിൽ അവർ ബിക്കിനിയിട്ടു തന്നെ നൃത്തം ചെയ്യും  എന്നൊരു ഭയം ഇല്ലാതില്ല..  ഒരു സാധാരണ സ്ത്രീയെ ദേഷ്യം പിടിപ്പിക്കുന്ന എലിമെന്റുകൾ ഉണ്ടെങ്കിലും..ഇതിനെ ജനപ്രിയമാക്കുന്നതു വേറെ ചിലതൊക്കെയാണ്. തറ വേലകൾക്കും അപ്പുറം ... ചില നല്ല തമാശകൾ

maya nadi film review

Image
മായാനദി ഈയിടെ ഇറങ്ങിയ സിനിമകളിൽ നമ്മെ അങ്ങിനെ കൊല്ലാതെ കൊല്ലുന്ന  പ്രണയ കഥ മായനദിയിലേതാണ് .ആധൂനിക യുവത്വത്തിന്റെ പ്രണയം..സെക്സ് ..ജീവിത കാഴ്ചപ്പാടുകൾ..ഇവയെക്കുറിച്ചെല്ലാം വളരെ സുധീരമായി മാറി ചിന്തിച്ചിട്ടുള്ള  സംവിധായകൻ ആണ് ആഷിക് അബു ..നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സിനിമ ആണ് ഈത്തരത്തിൽ നമുക്ക് സെക്സിനെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണത്തിൽ നിന്നും ഒരു വ്യസ്ത്യസ്ത കാഴ്ചപ്പാട് തരുന്നത് ..ബലാത്സംഗം ചെയ്യപ്പെടുന്ന പെൺ  കുട്ടിയെ തന്നോട് ചേർത്ത് അവളെ പരിണയിക്കുന്ന കാമുകൻ ..അതൊരു പുതു ചിന്തയായിരുന്നു ..അതുവരെയും  നായിക പിന്നീട്  ആറ്റിലോ കടലിലോ ..തീവണ്ടിക്കു മുന്നിൽ ചാടിയോ  ഒക്കെയായി ജീവിതം തീർക്കുകയാവും ചെയ്യുക.വീണ്ടും പദ്മരാജൻ തന്നെയാണ് തൂവാന തുമ്പികൾ കൊണ്ട് വന്നത് .. നായകൻറെ ലിംഗം അറുത്ത് പ്രതികാരം ചെയ്യുന്ന ആഷിക് സിനിമ  ...സത്യത്തിൽ മലയാളി സ്ത്രീയുടെ അഹങ്കാരം ആയിരുന്നു.തെറ്റ് ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ സ്ത്രീക്ക് അധികാരം നൽകിയ ആ സിനിമ..പിന്നീട് നിത്യ ജീവിതത്തിലും കേരളീയ വനിതയെ നന്നായി സ്വാധീനിച്ചു പിന്നീടുള്ള ന്യൂസ്   കൊണ്ട്  നമ്മൾ  അറിഞ്ഞു  അത് കൊണ്ട് തന്നെ നമുക്കീ സംവി

master piece film review

Image
മാസ്റ്റർപീസ് ..മമ്മൂട്ടി ചിത്രം കണ്ടു .. കുറേക്കാലം കൂടി കണ്ടിരിക്കാവുന്ന ഒരു മമ്മൂട്ടി ചിത്രം ഇറങ്ങിയിരിക്കുന്നു .. ഇതൊരു സസ്പെൻസ് ത്രില്ലെർ ആണ് ..നമ്മെ പിടിച്ചിരുത്തുന്ന സിനിമ..ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റ് അത്ര ഫൂൾ പ്രൂഫ് ആണ്..നന്നായി ചെയ്തത് ..അതിന്റെ ബലം ആണ് ഈ ചിത്രത്തിൻറെ വിജയത്തിന്റെ ഒരു ആണിക്കല്ല് എന്ന് തന്നെ പറയാം .. കോളേജ് കാമ്പസിൽ നടക്കുന്ന ഒരു കൊലപാതകം ആണ് കഥയുടെ ബീജം ..ഉദ്വേഗവും ആകാംക്ഷയും കൊണ്ട് നമ്മെ കഥാന്ത്യം വരെ പിടിച്ചു നിർത്തി സംവിധായകൻ ... ഇനി ഇതിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പറയാം.മമ്മൂട്ടി ഫാൻസ്‌ വിഷമിക്കരുത് .. മമ്മൂട്ടി സ്‌ക്രീനിൽ വരുമ്പോൾ എല്ലാം ബാക് ഗ്രൗണ്ട് മ്യൂസിക് ഇട്ടൊരു കളിയുണ്ട് സംവിധായകന് .ആ മഹാനായ നടനെ രാഷ്ട്രവും ജനങ്ങളും പേർത്തും പേർത്തും ആദരിച്ചിട്ടുണ്ട് .നിങ്ങൾ സംവിധായകർ ഒരു അഭിനേതാവ് സ്‌ക്രീനിൽ വരുമ്പോൾ കാണിക്കേണ്ടുന്ന സാധാരണ ചടങ്ങുകൾ മതി.. മമ്മൂട്ടിക്ക് ഇതിൽ വലിയ ആനന്ദം കിട്ടുന്നുണ്ട് ഈത്തരം അലങ്കാര പ്രകടനങ്ങളിൽ എങ്കിൽ .ഒന്ന് പറയാം..സാധാരണ ആരാധകരിൽ നിന്നും താങ്കൾ അകന്നു പോവുകയാണ് എന്ന് മറക്കേണ്ട ..ഫാൻസ്‌ മിക്കപ്പോഴും അന്ധമായി സ്നേഹിക്കും..