Posts

Showing posts from April, 2018

പഞ്ച വർണ്ണ തത്ത film review

അതി മനോഹരമായ ഒരു സിനിമ എന്ന് നിസംശയം പറയാവുന്ന ഒന്നാണ് രമേഷ്  പിഷാരടിയുടെ പഞ്ച വർണ്ണ തത്ത  സിറ്റുവേഷൻ കോമെഡിയുടെയും ശുദ്ധ ഹാസ്യത്തിന്റെയും മനോഹരമായ ഒരു സമന്വയം  തന്നെയാണീ ചലച്ചിത്രം  കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ കാണിച്ച ഔചിത്യം അസാധാരണമാണ് .. അനുശ്രീയുടെ കണ്ണുകളിലും മുഖത്തും മിന്നി മായുന്ന ഭാവങ്ങൾ ഈ ചിത്രത്തിൻറെ ഒരു പ്ലസ് പോയിന്റ് തന്നെ ആണ്  മല്ലിക സുകുമാരൻ ..അവരുടെ അഭിനയ സിദ്ധിഅപാരമാണ് ..അവരെ ഈ ചിത്രത്തിലേക്ക് കൊണ്ട് വന്നത്  ഒരു നല്ല തീരുമാനമാണ്  കുഞ്ചക്ക ബോബന്റെ എം എൽ എ യും നമ്മളെ നിരാശപ്പെടുത്തിയില്ല  ധർമ്മജനും നന്നായി ചെയ്തു   എനിക്ക് സുഖിക്കാതിരുന്നത് പക്ഷെ ജയറാമിനെയാണ്.സംഭാഷണം പറഞ്ഞ രീതിയാണ് സുഖമില്ലാത്തതായി തോന്നിയത്   ഈ ചിത്രത്തിലെ അപൂർവ്വ മൃഗങ്ങൾ  പക്ഷികൾ ഒരു സുന്ദര കാഴ്ചയാണ് ..കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടും ഈ സിനിമ  സാന്റിയാഗോ സൂ കാണേണ്ടത് തന്നെയാണ് ..നമ്മുടെ ആന വരെ അവിടെ ഉണ്ട് ..പക്ഷികളെ ഒക്കെ അഴിക്കൂട്ടിൽ ആണ് ഇട്ടിരിക്കുന്നത്.ചെറു കുന്നുകൾ ഉണ്ടാക്കി ..അതിൽ വലിയ മരങ്ങൾ വച്ച് പിടിപ്പിച്ച പക്ഷികൾ അതിൽ താമസിപ്പിച്ചിരിക്കുകയാണ്,നമുക്ക് കൂടിന്റെ ചുറ്റുമുള

ആസിഫാ ബാനു നീ തനിച്ചല്ല

Image
ആസിഫയുടെ കൊലപാതകം ..eവെറും മാനഭംഗപ്പെടുത്താൽ മാത്രമാണെന്നാണോ നിങ്ങൾ കരുതുന്നത് അല്ലെ അല്ല..ഉത്തര ഭാരതത്തിൽ ജമ്മുവിൽ ഒക്കെ ആറു ഭരിച്ചാലും ഭൂവുടമകൾ ആണ് ശക്തി കേന്ദ്രങ്ങൾ ഇവിടെ ജുഗജ്ജാറുകൾ എന്നൊരു ജിപ്സി ഗോത്രവർഗം ഉണ്ട്..അവർ മുസ്ലിമുകൾ ആണ് .. അവർക്കു ജമ്മു ആൻഡ് കാശ്മീർ ഫോറെസ്റ് ആക്ട് പ്രകാരം വന ഭൂമിയിൽ ആടുമാടുകളെ മേയ്ക്കാൻ അനുവാദമുണ്ട് ഈ അനുവാദം ആണ് പ്രശ്‍നം .ഭൂവുടമകൾക്ക് തങ്ങളുടെ ആടുകളെയും കാണു കാലികളെയും ഈ പ്രദേശത്തു തന്നെ മേയ്ക്കാൻ വിടണം ..പല വട്ടം ഈ വന ഭൂമിയെ ചൊല്ലി തർക്കങ്ങൾ കേസുകൾ ഒക്കെ നടന്നു കഴിഞ്ഞു..ഗജ്‌ജറുകളെ  ഈ പ്രദേശത്തു നിന്നും ഓടിക്കാൻ ഭൂവുടമകൾ പല തന്ത്രങ്ങളും പയറ്റി.അതിൽ ഈ ഒരു കാര്യമേ നമ്മൾ ലോകം പുറത്തറിഞ്ഞുള്ളൂ ഉത്തര ഭാരതത്തിലെ സ്ത്രീകൾ ഏറ്റവും കൂടുതൽ കയ്യേറ്റം ചെയ്യപ്പെടുന്നത് അതി രാവിലെയോ സന്ധ്യ സമയത്തോ ആണ്.പുരുഷന്മാരുടെ ..കൂട്ടുകാരുടെ കൂടെ അല്ലാതെ സ്ത്രീകൾ പുറത്തു ഇറങ്ങുന്നത് മല മൂത്ര  വിസർജ്ജനത്തിനാണ് ആ സമയത്തു പതിയിരുന്നു പിടിച്ചു റേപ് ചെയ്തു കൊല്ലുകയാണ്  ഗുണ്ടകളുടെ പതിവ് ഇവിടെയും കുഞ്ഞു അതി രാവിലെ പോയത് ഇതിനു തന്നെ ആവും.. അതെന്തുമാവട്ടെ  . ഹിന്ദു കലാപനങ്ങ

PAROLE

Image
പരോൾ കണ്ടു തെറ്റില്ലാത്ത ഒരു ലോ ബഡ്ജറ്റ് ചിത്രം ബോറടിക്കില്ല മമ്മൂട്ടി എന്ന സഖാവിന്റെ കഥയാണ്ഇത് പരോളിൽ വന്നിറങ്ങുന്ന ഒരു തടവ് പുള്ളിയുടെ ജയിലിൽ വിങ്ങുന്ന തടവുകാരുടെ കൂടി കഥയാണ് മിക്കപ്പോഴും ഒരു സിനിമ കണ്ടു അന്ന് തന്നെ റിവ്യൂ എഴുതിയില്ലെങ്കിൽ പിറ്റേന്നേക്കു ആ ചിത്രത്തിൻറെ കഥയുടെ ഒരു തരിമ്പു പോലും ഓർമ്മ വരാതെ ഇരുന്ന ചരിത്രം ഉണ്ട് ഐ വി ശശി മുതൽ ഇങ്ങു .ഇപ്പോഴത്തെ കിടിലൻ അടാർ   സംവിധായകരെ വരെ ചിലപ്പോൾ  തലച്ചോർ തിരസ്ക്കരിച്ചിട്ടുണ്ട് എന്നാൽ ഈ ചിത്രത്തിലെ ഒരേ ഒരു രംഗം മരിക്കുന്നതു വരെ മറക്കില്ല ഭാര്യയുടെ ശവം കയ്യിലേന്തി കിണറ്റിലെ വെള്ളത്തിൽ നിസ്സഹായനായി നിൽക്കുന്ന മമ്മൂട്ടി അതൊരു അവിസ്മരണീയമായ രംഗമാണ് കൊടുത്ത കാശ് ആ ഒരു രംഗം കൊണ്ട് മുതലാവും നല്ലൊരു കഥയാണ്. നന്നായി സംവിധാനം  ചെയ്തിട്ടുണ്ട് തിരക്കഥയും മോശമില്ല ഗാനങ്ങൾ മനസ്സിൽ തങ്ങുന്നുണ്ട്ണ്ണടച്ച് ഇരിക്കേണ്ടി വരുന്നില്ല സ്റ്റണ്ടും ..മമ്മൂട്ടിയുടെ തനതായ രീതിയിൽ നന്നായിട്ടുണ്ട്.. ഇല്ല ഇല്ല തീവണ്ടി ഒന്നും തടഞ്ഞു നിർത്തുന്നില്ല ' നന്നായി എഡിറ്റ് ചെയ്തിട്ടുണ്ട് അലൻസർ നന്നായി അഭിനയിച്ചു എന്നതും എടുത്തു പറയേണ്ടുന്ന ഒരു കാര്യ