Posts

Showing posts from February, 2018

AEY JUDE FILM REVIEW

Image
എയ് ജൂഡ് കണ്ടു ..നല്ലൊരു മ്യൂസിക്കൽ എന്റെർറ്റൈനെർ സംഗീതത്തിന് ഭാഷ ഒരു വിഷയം അല്ല ..ഈ സിനിമയുടെ ചാരുത തന്നെ,രണ്ടോ മൂന്നോ ഭാഷകളിൽ നമ്മിലേക്കെത്തുന്ന ശുദ്ധ സംഗീതമാണ്.അതിന്റെ മാസ്മരികതയാണ് .. കഥ അത്ര കാര്യമല്ല..അത് പറഞ്ഞിരിക്കുന്ന രീതിയാണ് മനോഹരം.. ജൂഡ് നമ്മയിൽ പലരും പരിചയപ്പെട്ടിട്ടുള്ള ഒരാൾ ആണ്.അസാമാന്യ കഴിവുകൾ ഉള്ള ജീനിയസ്.എന്നാൽ നിത്യ ജീവിതത്തിൽ ശുദ്ധ ഫ്ലോപ്പ് .. സമുദ്രവും അതിലെ ജീവികളും ആണ് ജൂഡിന്റെ ഇഷ്ട്ട വിഷയം ..സമയ ക്രമങ്ങളിൽ കുടുങ്ങി കിടക്കുന്ന ഒരു ഫീലിയസ് ഫോഗ് .. ഗോവൻ സമുദ്ര തീരങ്ങളിൽ അവൻ പരിചയപ്പെടുന്ന ഉന്മാദിയായ പെൺകുട്ടി ..ക്രിസ്റ്റൽ ..സംഗീതം അവൾക്കു മരുന്നും ആശ്രയവും പാഷനുമാണ് ..ജീവിതത്തിൽ സംതിഷം വെറുപ്പ് ദുഃഖം ആവേശം അങ്ങിനെ ഒരു തരാം ഇമോഷനുകളും ആസ്വദിക്കാൻ കഴിയാത്ത,,ജൂഡും..അതി വൈകാരികതയുടെ ആൾ പ്പകർപ്പായ ക്രിസ്തലും തമ്മിൽ ഉടലെടുക്കുന്ന തീവ്ര പ്രണയത്തിന്റെ കഥയാണ് ഈ സിനിമ നിവിൻ പോളിയുടെ ജൂഡ് നന്നായി ..അഭിനയിച്ചു ഫലിപ്പിക്കാൻ എളുപ്പമല്ല മസിലുകൾ മരവിച്ച ഒരാളെ അഭിനയിച്ചു വിജയിപ്പിക്കാൻ ..എന്നാൽ നിവിൻ നമ്മളെ നിരാശപ്പെടുത്തിയില്ല .. തൃഷ പക്ഷെ നിരാശപ്പെടുത്തുകയും ചെയ്തു ..അവ