Posts

Showing posts from May, 2019

uyare movie review

Image
ഉയരെ സിനിമ കഴിഞ്ഞ ദിവസം കണ്ടു  അത്ഭുതപ്പെടുത്തിയ ഒരു തീം എന്ന് പറയാതെ വയ്യ പ്രണയം എന്നത് സ്വാർത്ഥതയും  മരണവുമാണെന്നും പ്രണയം  എന്നത് സൗഹൃദവും സ്നേഹവുമാണെന്നും പറയാതെ പറയുന്ന ഒരു ചലച്ചിത്ര കാവ്യം ആണ് ഉയരേ  എന്ന സിനിമ മറ്റൊരു റെഡീമിങ് ഫാക്ടർ ..ഈ ചിത്രം കാഴ്ച വയ്ക്കുന്ന നവ ചിന്ത രീതികളാണ്. സൗന്ദര്യം  എന്നത് ബാഹ്യമായ സൗന്ദര്യം മാത്രമല്ലെന്നും..അത് ആന്തരികമായ ..സത്തും സ്വഭാവവും ആണെന്നും ഈ ചിത്രം നമ്മോട് പറയുന്നു പാർവതി ഇങ്ങിനെ കോൺഫ്ലിറ്റിങ് ആയ .തന്നോട് തന്നെ മത്സരിച്ചു കൊണ്ട് ഒരു കഥാപാത്രത്തിന് രൂപം നൽകാൻ തയ്യാറായി എന്നത് അഭിന്ദിക്കേണ്ട ഒരു കാര്യമാണ് .ചെറുപ്പക്കാരികളായ  അഭിനേതാക്കൾ അമ്മയായ കഥാപാത്രത്തെ അവതരിപ്പിക്കാൻ മടിക്കുമ്പോൾ ഇത്ര വികൃതമായ ഒരു കഥാപാത്രത്തെ അഭിനയിക്കാൻ തയ്യാർ ആയത് നിശ്ചയ ദാർഢ്യവും .അഭിനയത്തോടുള്ള അഗാധമായ അർപ്പണവും  ആണെന്ന് പറയാതെ വയ്യ .അതിനവരെ അഭിനന്ദിക്കാൻ ഉള്ള അവസരം കൂടിയാണിത് .അതി  മനോഹരമായി അവർ അഭിനയിച്ചിരിക്കുന്നു.ഇംഗ്ലീഷ് സിനിമകളിൽ ആണെങ്കിൽ ഓസ്കാർ അവാർഡ് ലഭിക്കാൻ യോഗ്യമായ ഒരു അഭിനയ മേന്മ ആണീ ചിത്രത്തിൽ അവർ നമുക്ക് നൽകുന്നത് സദാ ദുർമുഖം  കാട്ടിയുള്ള ,ആസിഫ്