AEY JUDE FILM REVIEW



എയ് ജൂഡ് കണ്ടു ..നല്ലൊരു മ്യൂസിക്കൽ എന്റെർറ്റൈനെർ
സംഗീതത്തിന് ഭാഷ ഒരു വിഷയം അല്ല ..ഈ സിനിമയുടെ ചാരുത തന്നെ,രണ്ടോ മൂന്നോ ഭാഷകളിൽ നമ്മിലേക്കെത്തുന്ന ശുദ്ധ സംഗീതമാണ്.അതിന്റെ മാസ്മരികതയാണ് ..
കഥ അത്ര കാര്യമല്ല..അത് പറഞ്ഞിരിക്കുന്ന രീതിയാണ് മനോഹരം..
ജൂഡ് നമ്മയിൽ പലരും പരിചയപ്പെട്ടിട്ടുള്ള ഒരാൾ ആണ്.അസാമാന്യ കഴിവുകൾ ഉള്ള ജീനിയസ്.എന്നാൽ നിത്യ ജീവിതത്തിൽ ശുദ്ധ ഫ്ലോപ്പ് ..
സമുദ്രവും അതിലെ ജീവികളും ആണ് ജൂഡിന്റെ ഇഷ്ട്ട വിഷയം ..സമയ ക്രമങ്ങളിൽ കുടുങ്ങി കിടക്കുന്ന ഒരു ഫീലിയസ് ഫോഗ് ..
ഗോവൻ സമുദ്ര തീരങ്ങളിൽ അവൻ പരിചയപ്പെടുന്ന ഉന്മാദിയായ പെൺകുട്ടി ..ക്രിസ്റ്റൽ ..സംഗീതം അവൾക്കു മരുന്നും ആശ്രയവും പാഷനുമാണ് ..ജീവിതത്തിൽ സംതിഷം വെറുപ്പ് ദുഃഖം ആവേശം അങ്ങിനെ ഒരു തരാം ഇമോഷനുകളും ആസ്വദിക്കാൻ കഴിയാത്ത,,ജൂഡും..അതി വൈകാരികതയുടെ ആൾ പ്പകർപ്പായ ക്രിസ്തലും തമ്മിൽ ഉടലെടുക്കുന്ന തീവ്ര പ്രണയത്തിന്റെ കഥയാണ് ഈ സിനിമ
നിവിൻ പോളിയുടെ ജൂഡ് നന്നായി ..അഭിനയിച്ചു ഫലിപ്പിക്കാൻ എളുപ്പമല്ല മസിലുകൾ മരവിച്ച ഒരാളെ അഭിനയിച്ചു വിജയിപ്പിക്കാൻ ..എന്നാൽ നിവിൻ നമ്മളെ നിരാശപ്പെടുത്തിയില്ല ..
തൃഷ പക്ഷെ നിരാശപ്പെടുത്തുകയും ചെയ്തു ..അവൾക്കു സ്വരം കൊടുത്തത് ആരായാലും..ആ സ്വരം ഒത്തിരി നായികമാരിൽ നിന്നും കേട്ടിരിക്കുന്നു .ഓരോ നടിക്കും ഓരോ സ്വരം കൊടുക്കാൻ ഡബ്ബിങ് ആര്ടിസ്റ്റിനു ആവണം
അല്ലെങ്കിൽ ഓരോ നടിക്കും വേറെ വേറെ ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഉണ്ടാവണം
നല്ല ഭാവാഭിനയം ഉണ്ടെങ്കിലും ആ നടി  നമ്മിൽ ഒരു നല്ല ഫീൽ അല്ല ഉണ്ടാക്കിയത്.റിട്ടയർ ചെയ്ത നദി പോലെ..എന്തോ ഒരു കുറവ് തോന്നി അതെന്താണ് എന്നങ് ഡെഫിനെ ചെയ്യാനും പറ്റുന്നില്ല '
കഥയിൽ പലപ്പോഴും ചില ട്വിസ്റ്റുകൾ കൊണ്ട് വരിക സംവിധായകരുടെ പതിവാണ്.മിക്കപ്പോഴും
 വൈകീട്ട്  സ്‌കൂൾ വിട്ടു വരുമ്പോൾ വീട്ടു മുറ്റത്തെ പ്ലാവ് വെട്ടി കളഞ്ഞത് കണ്ടാൽ നമ്മിൽ ഉണ്ടാകുന്ന ഒരു ശൂന്യത ഉണ്ടല്ലോ  ..സിദ്ധിഖിന്റെ കഥാ പാത്രത്തിന്റെ കാര്യത്തിൽ ഏതാണ്ട് കാര്യങ്ങൾ അങ്ങിനെ ആണ്  ഫീൽ ചെയ്യുന്നത്
വിജയ മേനോന്റെ മുറ്റത്തെ കുളി "ക്ഷ "പിടിച്ചു ,നീന കുറുപ്പ് നന്നായിട്ടുണ്ട്
ഡിവോഴ്സ് കഴിഞ്ഞു എന്ന് കേട്ടിരുന്നു.എന്തായാലും തിരിച്ചു വരവ് മോശമായില്ല ,ഗോവയുടെ ബീച്ചുകളുടെ ഭംഗി ..നായുടെ സ്നേഹം..സംഗീതത്തിന്റെ മാന്ത്രികത ..പ്രമേയത്തിന്റെ വിദേശി സ്വഭാവം..കഥ പറഞ്ഞ കയ്യടക്കം..ഒക്കെ കൊള്ളാം
മനോഹരവുമായ ചില നർമ്മ മുഹൂർത്തങ്ങൾ ചിത്രത്തെ നമ്മോടു അടുപ്പിക്കുന്ന ഘടകമാണ്
ഈ ചിത്രത്തിൻറെ തിരക്കഥ അത്ര ഫൂൾ പ്രൂഫ് അല്ല എന്ന് തോന്നി .എഡിറ്റിംഗ് ,ബാക്ഗ്രൗണ്ട് മ്യൂസിക്  ഇതെല്ലാം മനോഹരമായി
പൊതുവെ കാശ് മുതലാവുന്ന ഒരു ചിത്രം..
ആരാണ്  സഹ സംവിധായകർ എന്ന് എഴുതി കണ്ടില്ല
അവർക്കെന്തായാലും ജോലി അറിയാം
പത്തിൽ എട്ടായാൽ കുഴപ്പമില്ല





Directed byShyamaprasad
Produced byAnil Ambalakkara
Screenplay byNirmal Sahadev
George Kanatt
StarringNivin Pauly
Trisha Krishnan
Music byOuseppachan
M. Jayachandran
Gopi Sundar
Rahul Raj
Cinemat

Comments

  1. വേണ്ടായിരുന്നു എന്നു തോന്നിയ ഒരൊറ്റ ഫ്രെയിം പോലും ചിത്രത്തിൽ ഇല്ല. Hats off to Shyam

    ReplyDelete

Post a Comment

Popular posts from this blog

master piece film review

uyare movie review