uyare movie review

ഉയരെ
സിനിമ കഴിഞ്ഞ ദിവസം കണ്ടു
 അത്ഭുതപ്പെടുത്തിയ ഒരു തീം എന്ന് പറയാതെ വയ്യ
പ്രണയം എന്നത് സ്വാർത്ഥതയും  മരണവുമാണെന്നും
പ്രണയം  എന്നത് സൗഹൃദവും സ്നേഹവുമാണെന്നും
പറയാതെ പറയുന്ന ഒരു ചലച്ചിത്ര കാവ്യം ആണ് ഉയരേ  എന്ന സിനിമ
മറ്റൊരു റെഡീമിങ് ഫാക്ടർ ..ഈ ചിത്രം കാഴ്ച വയ്ക്കുന്ന നവ ചിന്ത രീതികളാണ്.
സൗന്ദര്യം  എന്നത് ബാഹ്യമായ സൗന്ദര്യം മാത്രമല്ലെന്നും..അത് ആന്തരികമായ ..സത്തും സ്വഭാവവും ആണെന്നും ഈ ചിത്രം നമ്മോട് പറയുന്നു
പാർവതി ഇങ്ങിനെ കോൺഫ്ലിറ്റിങ് ആയ .തന്നോട് തന്നെ മത്സരിച്ചു കൊണ്ട് ഒരു കഥാപാത്രത്തിന് രൂപം നൽകാൻ തയ്യാറായി എന്നത് അഭിന്ദിക്കേണ്ട ഒരു കാര്യമാണ് .ചെറുപ്പക്കാരികളായ  അഭിനേതാക്കൾ അമ്മയായ കഥാപാത്രത്തെ അവതരിപ്പിക്കാൻ മടിക്കുമ്പോൾ ഇത്ര വികൃതമായ ഒരു കഥാപാത്രത്തെ അഭിനയിക്കാൻ തയ്യാർ ആയത് നിശ്ചയ ദാർഢ്യവും .അഭിനയത്തോടുള്ള അഗാധമായ അർപ്പണവും  ആണെന്ന് പറയാതെ വയ്യ .അതിനവരെ അഭിനന്ദിക്കാൻ ഉള്ള അവസരം കൂടിയാണിത് .അതി  മനോഹരമായി അവർ അഭിനയിച്ചിരിക്കുന്നു.ഇംഗ്ലീഷ് സിനിമകളിൽ ആണെങ്കിൽ ഓസ്കാർ അവാർഡ് ലഭിക്കാൻ യോഗ്യമായ ഒരു അഭിനയ മേന്മ ആണീ ചിത്രത്തിൽ അവർ നമുക്ക് നൽകുന്നത്
സദാ ദുർമുഖം  കാട്ടിയുള്ള ,ആസിഫ് അലിയുടെ ചോക്ലറ്റ് മുഖം നമുക്കൊരു പുതിയ അനുഭവം ആണ്
ടോവിനോയുടെ കഥാപാത്രം കുറച്ചു അതിഭാവുകത്വം ഉള്ളതാണ് .എങ്കിലും അഭിനേതാവ് എന്ന നിലയിൽ ഒരു നൈസർഗിത   ചിത്രത്തിൽ ഉടനീളം നമുക്ക് അനുഭവപ്പെടുന്നുമുണ്ട്.
മനു അശോകന്റെ സംവിധാനത്തിന് ,ചില പുതുമകൾ ഉണ്ട് .ഈത്തരം ഒരു സിനിമ ചെയ്യാൻ ധൈര്യപ്പെട്ടു  ഇത്ര വിരൂപയായ ഒരു നായികയെ അ വതരിപ്പിച്ചു.അവളുടെ മാനസിക പിരിമുറുക്കങ്ങൾ,നിസ്സഹായത എല്ലാം .തൊട്ടെടുക്കാവുന്ന രീതിയിൽ നമ്മിൽ എത്തിക്കാൻ സംവിധായകനായി .സ്വന്തം കൂട്ടുകാരിയെ പ്പോലും മുഖം കാണിക്കാൻ ലജ്ജിക്കുന്നു അവളുടെ   വൈമുഖ്യം എടുത്തു പറയേണ്ടതാണ്.കാൻസർ വന്നു കീമോ ചെയ്തു കഴിഞ്ഞാൽ പല സ്ത്രീകളും സുഹൃത്തുക്കളെ നേരിടാൻ വിസമ്മതിക്കുന്നത് നമുക്കറിയാം .തലയിലെ മുടി പോയതാണ് അവരെ അലട്ടുന്നത് .സ്നേഹം എന്നത് അവരുടെ മുടിയുടെ അളവിലോ മുഖത്തെ കറുത്ത പാടുകളിലോ അല്ല എന്ന് അവർക്ക് അറിയാൻ കഴിയുന്നില്ല..ആ വിഷമം ലജ്ജ.ഈ സങ്കീർണ്ണ വികാരങ്ങൾ .അതുൾക്കൊള്ളാൻ .അഭ്രപാളികളിൽ പകർത്താൻ സംവിധായകനായി .
പാർവതിയുടെ ശരീരം തടിച്ചു വരികയാണ്.അത് കൊണ്ട് തന്നെ എയർ ഹോസ്റ്റസ് ആയുള്ള അവരുടെ അഭിനയം തടി കുറപ്പിച്ചതിനു ശേഹം വേണമായിരുന്നു
തീർത്തും നെഗറ്റീവ് ആയിപ്പോകുമായിരുന്ന ഒരു  വിഷയത്തെ ..അതീവ പ്രാഗത്ഭ്യത്തോടെ ,വളരെ പോസറ്റീവ് ആയി മാറ്റി എടുക്കാൻ കഴിന്നതും തിരക്കഥാകാരന്റെയും സംവിധായകന്റെയും കഴിവാണ്
സഞ്ജയ് ബോബി ടീമിന്റെ തിരക്കഥ ..ഫൂൾ പ്രൂഫാണ് .അതിൽ നിന്നും വ്യക്തി ചലിക്കാതെ ഫിലിം ചെയ്തതാണ് നന്നായത് എന്ന് കൂടി പറയാം
ഗോപി സുന്ദറിന്റെ മ്യൂസിക് കൊള്ളാം .എന്നാൽ സന്ദര്ഭവുമായി എന്തെങ്കിലും റെലെവൻസ് .പാട്ടുകൾക്കുണ്ടോ എന്ന് ചോദിച്ചാൽ..എന്റെ പഴ മനസ്സിൽ തോന്നിയത് ,ഇല്ല എന്നതാണ് .എന്നാൽ പാട്ടുകൾ കേൾക്കാൻ സുഖമുള്ളതു തന്നെ
മുകേഷ് മുരളീധരന്റെ എഡിറ്റിങ് മനോഹരമായി
മൊത്തത്തിൽ അഭിനയം കൊണ്ടും,തിരക്കഥ കൊണ്ടും സംവിധാനം കൊണ്ടും..തീർത്തും പുതുമയുള്ള തീം കൊണ്ടും ഈ സിനിമ നമുക്കൊരു പുതു അനുഭവമാണ്
പത്തിൽ ഒൻപത് കൊടുക്കാം
Directed byManu Ashokan
Produced byShenuga, Shegna and Sherga
Screenplay byBobby-Sanjay
StarringParvathy
Asif Ali
Tovino Thomas
Music byGopi Sundar
CinematographyMukesh Muraleedharan
Edited byMahesh Narayan



Comments

Popular posts from this blog

AEY JUDE FILM REVIEW

master piece film review