ആസിഫാ ബാനു നീ തനിച്ചല്ല

ആസിഫയുടെ കൊലപാതകം ..eവെറും മാനഭംഗപ്പെടുത്താൽ മാത്രമാണെന്നാണോ നിങ്ങൾ കരുതുന്നത്
അല്ലെ അല്ല..ഉത്തര ഭാരതത്തിൽ ജമ്മുവിൽ ഒക്കെ ആറു ഭരിച്ചാലും ഭൂവുടമകൾ ആണ് ശക്തി കേന്ദ്രങ്ങൾ
ഇവിടെ ജുഗജ്ജാറുകൾ എന്നൊരു ജിപ്സി ഗോത്രവർഗം ഉണ്ട്..അവർ മുസ്ലിമുകൾ ആണ് ..
അവർക്കു ജമ്മു ആൻഡ് കാശ്മീർ ഫോറെസ്റ് ആക്ട് പ്രകാരം വന ഭൂമിയിൽ ആടുമാടുകളെ മേയ്ക്കാൻ അനുവാദമുണ്ട്
ഈ അനുവാദം ആണ് പ്രശ്‍നം .ഭൂവുടമകൾക്ക് തങ്ങളുടെ ആടുകളെയും കാണു കാലികളെയും ഈ പ്രദേശത്തു തന്നെ മേയ്ക്കാൻ വിടണം ..പല വട്ടം ഈ വന ഭൂമിയെ ചൊല്ലി തർക്കങ്ങൾ കേസുകൾ ഒക്കെ നടന്നു കഴിഞ്ഞു..ഗജ്‌ജറുകളെ  ഈ പ്രദേശത്തു നിന്നും ഓടിക്കാൻ ഭൂവുടമകൾ പല തന്ത്രങ്ങളും പയറ്റി.അതിൽ ഈ ഒരു കാര്യമേ നമ്മൾ ലോകം പുറത്തറിഞ്ഞുള്ളൂ
ഉത്തര ഭാരതത്തിലെ സ്ത്രീകൾ ഏറ്റവും കൂടുതൽ കയ്യേറ്റം ചെയ്യപ്പെടുന്നത് അതി രാവിലെയോ സന്ധ്യ സമയത്തോ ആണ്.പുരുഷന്മാരുടെ ..കൂട്ടുകാരുടെ കൂടെ അല്ലാതെ സ്ത്രീകൾ പുറത്തു ഇറങ്ങുന്നത് മല മൂത്ര  വിസർജ്ജനത്തിനാണ്
ആ സമയത്തു പതിയിരുന്നു പിടിച്ചു റേപ് ചെയ്തു കൊല്ലുകയാണ്  ഗുണ്ടകളുടെ പതിവ്
ഇവിടെയും കുഞ്ഞു അതി രാവിലെ പോയത് ഇതിനു തന്നെ ആവും..
അതെന്തുമാവട്ടെ  .
ഹിന്ദു കലാപനങ്ങൾ 99 % ശതമാനവും ഭൂമി കൈക്കലാക്കാൻ വേണ്ടിയുള്ള ഭൂരി പക്ഷ ജമീന്ദാർമാരുടെ കുല്സിത ശ്രമങ്ങൾ ആണ്
ഗുജറാത്തിൽ ഒക്കെ വർഗീയ കലാപങ്ങൾ ഒഴിവാക്കാൻ മുസ്ലിം  സമുദായക്കാർക്ക്      തങ്ങളുടെ പേരിലുള്ള സ്ഥലം വിൽക്കാൻ അനുമതി നിഷേധിക്കുന്ന ഒരു ലെജിസ്‌ലേഷൻ കൊണ്ട് വരികയാണ് ഉണ്ടായത്
ഇവിടെയും ബിജെപി ഭരിക്കുമ്പോൾ പറ്റുമെങ്കിൽ തങ്ങളുടെ കാര്യം നടത്തി എടുക്കാം എന്നൊരു വ്യാമോഹം ഉന്നത കുല ജാതരുടെ ഇടയിൽ ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞാൽ..അവർ പലായനം ചെയ്‌താൽ..ചെറു വിലക്ക് ഇവരുടെ കയ്യിലുള്ള മേച്ചിൽ പുരാണങ്ങൾ സ്വന്തമാക്കാം എന്നൊരു ഉദ്ദേശം വച്ചാണ് ,,ഈ ക്രൂരതകൾ അരങ്ങേറുന്നത്
ഈത്തരം നിഷേധാത്മക പ്രവർത്തികളെ തുറന്നു കാട്ടി ,,സാമൂഹ്യ ദ്രോഹികളെ അറസ്റ്റു ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം..ഗുജ്ജറുകൾക്ക് അവരുടെ മേച്ചിൽ പുറങ്ങൾ നഷ്ടമാകാൻ പാടില്ല..
ഇതിനെല്ലാം കൂടിയും കൂടി  ആയിരിക്കണം നമ്മുടെ ഈ പ്രക്ഷോഭണം

ഭൂരി ഭാഗവും ഹിന്ദുക്കൾ ഉള്ള ഒരു രാജ്യം  ഭരിക്കാൻ ബിജെപിക്ക് കിട്ടിയ മാൻഡേറ്റിനെ പൂർണ്ണമായും ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ
ഹിന്ദുക്കളായ ധനിക ഭൂവുടമകൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് നൽകാലാവരുത് ഈ ഭരണം
ഭാരതീയ ഭരണ ഘാടനം മത നിരപേക്ഷത ഉറപ്പു വരുത്തുന്നുണ്ട്
അത് അതെ പോലെ പിന്തുടരാൻ നിങ്ങൾക്ക് ബാധ്യത ഉണ്ട്
സൂര്യ നെല്ലി കേസിൽ..ഒരാളെയും കേരളീയ കോടതികൾ വെറുതെ വിട്ടില്ല കേരളം പോലീസ് ...അന്നത്ത നായനാർ സർക്കാർ നൽകിയ പൂർണ്ണ സ്വതന്ത്രമായ അന്വേഷണ ചുമതല കൊണ്ട് എല്ലാ പ്രതികളെയും പിടിച്ചു ജയിലിൽ അടച്ചു,,പി ജെ കുര്യൻ എം പി മാത്രമാണ് രക്ഷപ്പെട്ടത്.അതിനു കേരളീയ സമൂഹം സുപ്രീം കോടതിക്ക് മാപ്പു നൽകിയിട്ടുമില്ല
ആസിഫ കേസിൽ
സുതാര്യവും നിഷ്പക്ഷവും ആയ അന്വേഷണം..മുഖം നോക്കാതെയുള്ള നടപടികൾ ..പോലീസിന്റെ ഭാഗത്തു നിന്നും സർക്കാറിന്റെ  ഭാഗത്തും നിന്നും ഉണ്ടായേ മതിയാവൂ
ജനങ്ങൾ ബിജെപിക്ക് ഇലക്ഷനിൽ സപ്പോർട് ചെയ്തത്..ജമ്മു താഴ്വര   ഇനിയും രക്തം വീണു  ചുവക്കാതെ ഇരിക്കാൻ ആണ്
അത് മറക്കരുത്


Comments

Popular posts from this blog

AEY JUDE FILM REVIEW

master piece film review

uyare movie review