പഞ്ച വർണ്ണ തത്ത film review

അതി മനോഹരമായ ഒരു സിനിമ എന്ന് നിസംശയം പറയാവുന്ന ഒന്നാണ് രമേഷ്  പിഷാരടിയുടെ പഞ്ച വർണ്ണ തത്ത 
സിറ്റുവേഷൻ കോമെഡിയുടെയും ശുദ്ധ ഹാസ്യത്തിന്റെയും മനോഹരമായ ഒരു സമന്വയം  തന്നെയാണീ ചലച്ചിത്രം 
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ കാണിച്ച ഔചിത്യം അസാധാരണമാണ് ..
അനുശ്രീയുടെ കണ്ണുകളിലും മുഖത്തും മിന്നി മായുന്ന ഭാവങ്ങൾ ഈ ചിത്രത്തിൻറെ ഒരു പ്ലസ് പോയിന്റ് തന്നെ ആണ് 
മല്ലിക സുകുമാരൻ ..അവരുടെ അഭിനയ സിദ്ധിഅപാരമാണ് ..അവരെ ഈ ചിത്രത്തിലേക്ക് കൊണ്ട് വന്നത്  ഒരു നല്ല തീരുമാനമാണ് 
കുഞ്ചക്ക ബോബന്റെ എം എൽ എ യും നമ്മളെ നിരാശപ്പെടുത്തിയില്ല 
ധർമ്മജനും നന്നായി ചെയ്തു 
 എനിക്ക് സുഖിക്കാതിരുന്നത് പക്ഷെ ജയറാമിനെയാണ്.സംഭാഷണം പറഞ്ഞ രീതിയാണ് സുഖമില്ലാത്തതായി തോന്നിയത്  
ഈ ചിത്രത്തിലെ അപൂർവ്വ മൃഗങ്ങൾ  പക്ഷികൾ ഒരു സുന്ദര കാഴ്ചയാണ് ..കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടും ഈ സിനിമ 
സാന്റിയാഗോ സൂ കാണേണ്ടത് തന്നെയാണ് ..നമ്മുടെ ആന വരെ അവിടെ ഉണ്ട് ..പക്ഷികളെ ഒക്കെ അഴിക്കൂട്ടിൽ ആണ് ഇട്ടിരിക്കുന്നത്.ചെറു കുന്നുകൾ ഉണ്ടാക്കി ..അതിൽ വലിയ മരങ്ങൾ വച്ച് പിടിപ്പിച്ച പക്ഷികൾ അതിൽ താമസിപ്പിച്ചിരിക്കുകയാണ്,നമുക്ക് കൂടിന്റെ ചുറ്റുമുള്ള വഴിയിൽ കൂടി നടന്നു മുകളിൽ വരെ എത്താം..എല്ലാ കിളികളെയും കാണാം..കിളി കൂടുകളുടെ ഏറ്റവും സഹജമായ സൂ മോഡൽ അണവിടെ ഉള്ളത് 
പിഷാരടി ..സിനിമയിൽ നായകനെയോ നായികയേയോ എന്ത് ചെയ്യും ഇനി എന്നൊരു സംശയം വന്നാൽ 
ധൈര്യമായി ചെയ്യാവുന്ന ഒരു കാര്യമുണ്ട് 
സ്ഥിരം പരിപാടിയാണ് കടലിന്റെ അരികത്തു കൂടി അങ്ങൊരു പൊട്ടായി അദ്ദേഹം അങ്ങ് നടന്നു മറയും തീവണ്ടിയിൽ ഒരു അരികു സീറ്റു പിടിച്ചു അപാരതയിൽ കണ്ണും നട്ട് ഇരുത്താം 
തിരുപ്പതിയിലെ തല മുണ്ഡന കേന്ദ്രത്തിൽ ബാര്ബര്ദ്ര മുന്നിൽ ഇരുത്താൻ വല്ലാതെ ഇളകുന്ന ഒരു തടാകത്തിലെ ചുഴി കാണിക്കാം
കാഷായവസ്ത്ര ധാരി ആയി ഹിമാലയത്തിലേക്ക് പോകുന്നത് കാണിക്കാം 
എന്നാൽ ഈ ചെയ്തത് ശരിയായില്ല 

നല്ല പാട്ടുകൾ 
നല്ല കുട്ടികൾ 
നല്ല സിനിമ മുഹൂർത്തങ്ങൾ  
നല്ല തിരക്കഥ 
ഇനി പിഷാരടിയ്ക്കു ജോലിയ്ക്കു പഞ്ഞമുണ്ടാവില്ല .കാരണം സിനിമയിൽ ഒരു പിഷാരടി ടച്ചുണ്ട് 

മയക്കു വെടി  ഉഗ്രൻ  



Comments

Popular posts from this blog

AEY JUDE FILM REVIEW

master piece film review

uyare movie review