PAROLE

പരോൾ കണ്ടു തെറ്റില്ലാത്ത ഒരു ലോ ബഡ്ജറ്റ് ചിത്രം
ബോറടിക്കില്ല
മമ്മൂട്ടി എന്ന സഖാവിന്റെ കഥയാണ്ഇത്
പരോളിൽ വന്നിറങ്ങുന്ന ഒരു തടവ് പുള്ളിയുടെ ജയിലിൽ വിങ്ങുന്ന തടവുകാരുടെ കൂടി കഥയാണ്
മിക്കപ്പോഴും ഒരു സിനിമ കണ്ടു അന്ന് തന്നെ റിവ്യൂ എഴുതിയില്ലെങ്കിൽ പിറ്റേന്നേക്കു ആ ചിത്രത്തിൻറെ കഥയുടെ ഒരു തരിമ്പു പോലും ഓർമ്മ വരാതെ ഇരുന്ന ചരിത്രം ഉണ്ട്
ഐ വി ശശി മുതൽ ഇങ്ങു .ഇപ്പോഴത്തെ കിടിലൻ അടാർ   സംവിധായകരെ വരെ ചിലപ്പോൾ  തലച്ചോർ തിരസ്ക്കരിച്ചിട്ടുണ്ട്
എന്നാൽ ഈ ചിത്രത്തിലെ ഒരേ ഒരു രംഗം
മരിക്കുന്നതു വരെ മറക്കില്ല
ഭാര്യയുടെ ശവം കയ്യിലേന്തി കിണറ്റിലെ വെള്ളത്തിൽ നിസ്സഹായനായി നിൽക്കുന്ന മമ്മൂട്ടി
അതൊരു അവിസ്മരണീയമായ രംഗമാണ്
കൊടുത്ത കാശ് ആ ഒരു രംഗം കൊണ്ട് മുതലാവും

നല്ലൊരു കഥയാണ്.
നന്നായി സംവിധാനം  ചെയ്തിട്ടുണ്ട്
തിരക്കഥയും മോശമില്ല
ഗാനങ്ങൾ മനസ്സിൽ തങ്ങുന്നുണ്ട്ണ്ണടച്ച് ഇരിക്കേണ്ടി വരുന്നില്ല
സ്റ്റണ്ടും ..മമ്മൂട്ടിയുടെ തനതായ രീതിയിൽ നന്നായിട്ടുണ്ട്..
ഇല്ല ഇല്ല
തീവണ്ടി ഒന്നും തടഞ്ഞു നിർത്തുന്നില്ല '
നന്നായി എഡിറ്റ് ചെയ്തിട്ടുണ്ട്
അലൻസർ നന്നായി അഭിനയിച്ചു എന്നതും എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്

 സഖാക്കൾക്കു ഈ ചിത്രം നന്നായി ഇഷ്ട്ടപ്പെടും  കാരണം ഗാനങ്ങൾ  മിക്കതും ലാൽ  സലാം
എന്നുച്ചരിക്കുന്നവയാണ്
എന്റെ കാഴ്ചയുടെ വളവ്  ആണോ എന്തോ .
ഈയിടെ ഇറങ്ങുന്ന എല്ലാ സിനിമകളിലും രണ്ടു അയ്യപ്പന്മാരെയും ഒരു കൃഷ്ണനെയും കുറച്ചു ലാൽ സലാമും
ഭംഗിയായി  സന്നിവേശിക്കുന്ന ഒരു രീതി കാണാം ..ചിലപ്പോൾ എനിക്ക് തോന്നിയതാവും
തിരക്കഥ അങ്ങിനെ ആവശ്യപ്പെടുന്നതും ആവാം 
എൽ സി സെക്രെട്ടറി ആയി തിരഞ്ഞെടുക്കുന്ന ആളെ  മാല യിടീക്കുന്നതു
കണ്ടു ചിരി വന്നു പോയി  നമ്മുടെ സംവിധായകൻ ഈ രീതി എവിടെ കണ്ടു പഠിച്ചതാണാവോ 
ആ എൽസിയിൽ എവിടെ എങ്കിലും ഒരു സഖാവിന്റെ മകൻ റോഡിൽ അപ്പി ഇട്ടാൽ പ്പോലും
 പാവം എൽ സി സെക്രെട്ടറി സമാധാനം പറയണം
അതാണ് എൽസി സ്ക്രെട്ടറിയുടെ തലേലെഴുത്ത്
തുല്യരിൽ ഒരുവൻ എന്നെ ഡൽ സി സെക്രട്ടറിക്ക് പ്രാധാന്യമുള്ളൂ

ചിലപ്പോൾ സിനിമ  ഇത്തിരി സ്ലോ ആണോ  എന്നൊരു സംശയം തോന്നി
തോന്നിയതും ആവാം
രണ്ടു നായികമാരും നന്നായിട്ടുണ്ട്
മമ്മൂട്ടിയുടെ ഭാര്യക്ക്..പല്ലവി  ...അൽപ്പം തടി കൂടുതൽ ഉണ്ടോ എന്നൊരു സംശയം തോന്നി .അവർ ഒരു കന്നഡ തെലുങ്ക് നടിയാണ്
പിന്നെ നായകൻ ഒന്നൂതിയാൽ വീണു ചാവുന്ന ഇനം നായികമാരേക്കാൾ ഭേദം ഈത്തരം കുട്ടികൾ ആണ് ..ഒരു നാടക നടിയെപ്പോലെ..അവരുടെ അഭിനയം മനോഹരമാണ്
ഇനിയും ഈ നടിയെ കാണണം എന്നുണ്ട്
കാമറ അത്ര പോരാ എന്നാണു തോന്നിയത്
തിരക്കഥ ചിത്രീകരിക്കുന്നത്തിനു നൗമുക്കെന്തിനാണ് ഒരു കാമറ മാൻ..എന്തിനാണ് നാം അയാളെ സിനിമോട്ടോഗ്രാഫർ എന്ന് വിളിക്കുന്നത് സംവിധയകന്റെ ദൃശ്യങ്ങൾ തന്റെ കാമറ കണ്ണിലൂടെ ഒന്ന് ലാളിച്ചു പുന്നാരിച്ചു..ഒന്ന് തടവി..നമുക്കായി ചിലതെങ്കിലും അയാൾ കരുതണം ..
ഒരു ഡോകുമെന്ററി .എഴുത്തുകാരനെയും.അതിന്റെ കാമറ മാനേയും നമ്മൾ കലാകാരന്മാർ എന്ന് വിളിക്കാറില്ല..ഉവ്വോ
ഉസ്താദ്  ഹോട്ടൽ ചെയ്ത ആൾ എന്നൊരു സോഫ്റ്റ് കോർണർ നമുക്കുണ്ട്
ഒന്നുമില്ലെങ്കിലും അപ്പം ചുട്ട അമ്മായിയെ ...അവിയലിനെ നമുക്ക് തന്നത് ഇദ്ദേഹം  ആണല്ലോ
മമ്മൂട്ടി വരുമ്പോൾ ദൈവ ഗത്യ ഇപ്പോൾ ബാക് ഗ്രൗണ്ട് മ്യൂസിക്കില്ല
അഭിനയം നന്നായിട്ടുണ്ട്
Director: Sharrath Sa
Cinematography: Loganathan Srinivasan

Editor: Suresh Urs
Music director: Sharreth, Ellwyn Joshua
Writer: Ajith Poojappura
Stars: Mia George, Mammootty, Pallavi

6/10


Comments

Popular posts from this blog

AEY JUDE FILM REVIEW

master piece film review

uyare movie review